മയ്യിൽ : ബിജെപി മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയിൽ വെച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ വെച്ച് ഭാരവാഹികളെ ഷാൾണിയിച്ച് സ്വീകരിച്ചു. കണ്ണൂർ നോർത്ത് പ്രസിഡൻ്റ് വിനോദ് കുമാറിന്റെ അനുമതിയോടുകൂടി മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുതിർന്ന കാര്യകർത്താവും മുൻ ജില്ലാ സംഘവും ആയ ടി സി മോഹനൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വൈസ് പ്രസിഡൻറ് ഗിരീഷ് സി കെ, മണ്ഡലം സെക്രട്ടറി കെ എൻ വികാസ് ബാബു, ട്രഷറർ രമേശൻ കയരളം, മയ്യിൽ പഞ്ചായത്ത് ഇൻചാർജ് സുമേഷ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Post a Comment