Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണം: കലാകാര കണ്‍വെന്‍ഷന്‍.

മയ്യിലില്‍ ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണം: കലാകാര കണ്‍വെന്‍ഷന്‍.

  മയ്യിലില്‍ ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണം:  കലാകാര കണ്‍വെന്‍ഷന്‍.  

 


കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്ര കലാസമിതി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച കലാകാര കണ്‍വെന്‍ഷന്‍ ജില്ലാകേന്ദ്ര കലാ സമിതി സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര ഉദ്ഘാടനം ചെയ്യുന്നു.


മയ്യില്‍:  ടൗണില്‍ സാംസ്‌കാരിക കൂട്ടായ്മക്കായി ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണമെന്ന് കലാകാര കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്രകലാസമിതി എന്നിവ ചേര്‍ന്ന് മയ്യില്‍ സി.ആര്‍.സി. ഹാളില്‍ സംഘടിപ്പിച്ച പരിപാടി കേന്ദ്ര കലാസമിതി സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര ഉദ്ഘാടനം ചെയ്തു.  പി.പുഷ്പജന്‍ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്, ശ്രീകണ്ഠാപുരം നഗര സഭ എന്നിവിടങ്ങളിലെ  കലാസമിതി പ്രവര്‍ത്തകര്‍ക്കായാണ് കണ്‍വെന്‍ഷന്‍ നടത്തിയത്.ജിജു ഒറപ്പടി, ടി.കെ.ബാലകൃഷ്ണന്‍,യു.ജനാര്‍ദ്ധനന്‍, ശ്രീജിന രാജേഷ്,വി.വി. മോഹനന്‍,പി.ബാലന്‍ മുണ്ടോട്ട്,കെ.വി.അബ്ദുള്‍ റഹിമാന്‍, ടി.കെ. ഷിനു, സി.വിശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാടി സജി അവതരിപ്പിച്ച ഏകപാത്ര നാടകം മക്കള്‍ അരങ്ങേറി.

എം.കെ.ഹരിദാസൻ ,

റിപ്പോർട്ടർ, മയ്യിൽ ന്യൂസ്'

0/Post a Comment/Comments