Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോറളായിയിലെ പട്ടികജാതി വിഭാഗത്തിന്റെ പൊതുശ്മശാനത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കാട് കയറി

കോറളായിയിലെ പട്ടികജാതി വിഭാഗത്തിന്റെ പൊതുശ്മശാനത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കാട് കയറി



 പൊതുശ്മശാനമുണ്ട്:  പക്ഷേ പരാധീനതകള്‍ ഏറെയാണിവിടെ.
പടം. 16പടം101 കോറളായിയിലെ പട്ടികജാതി വിഭാഗത്തിന്റെ പൊതുശ്മശാനത്തിന്റെ ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്ന് കാട് കയറിയ നിലയില്‍
16പടം102 പട്ടികജാതി പൊതുശ്മശാനത്തിലേക്കുള്ള റോഡ് ചെളിമയമയായ നിലയില്‍.
പടം. 16പടം103 ഇരിക്കൂര്‍ ബ്ലോക്ക് ഫണ്ടില്‍ കോറളായിയിലെ റോഡ് കോണ്‍ക്രീറ്റിങ്ങിനായി സോളിങ്ങ് മാത്രം നടത്തിയ നിലയില്‍.
മയ്യില്‍:  തുരുത്തിലുള്ള മുസ്ലീം വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും വെവ്വേറെ പൊതു ശ്മശാനങ്ങള്‍ നേരത്തേ ഇവിടെ ഉണ്ട്. എന്നാല്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് അന്ത്യനിദ്രക്കായി  മൃതദേഹം ചുമലിലേറ്റി ഇന്നും നടക്കേണ്ട സ്ഥിതി. ഇവിടേക്ക് റോഡ് ഉണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ തര്‍ക്കം മൂലം റോഡ് ചുരുക്കി മതില്‍ കെട്ടിയതാണ് പ്രശ്‌നമാകുന്നത്.  തര്‍ക്കം പരിഹരിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒത്തു തീര്‍പ്പായിട്ടില്ല.

എം.പി. ഫണ്ടുണ്ട്.  കാലാവധി റദ്ദാവാന്‍ ദിവസങ്ങള്‍ മാത്രം

കോറളായി പട്ടികജാതി പൊതുശ്മശാനം റോഡ് നവീകരണത്തിനായി അനുവദിച്ച എം.പി.ഫണ്ട് ഉപയോഗപ്പെടുത്താനായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ വളരെ കുറച്ച് അളവിലുള്ള സ്ഥലം വില കൊടുത്ത് വാങ്ങിക്കാന്‍ പഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. വന്‍തുക ആവശ്യപ്പെട്ടതോടെ ശ്രമങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. നിലവില്‍ എം.പി. ഫണ്ടില്‍ അനുവദിച്ച 15 ലക്ഷം രൂപ റദ്ദാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുതൊന്നാണ് അറിയാന്‍ കഴിയുന്നത്.

വൈദ്യുതിയില്ല. ചുറ്റുമതില്‍ തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

 അമ്പത് സെന്റലുള്ള പൊതുശ്മശാനം കാട്കയറി മൂടിയിരിക്കയാണ്. ചുറ്റുമതില്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. എല്ലാ വര്‍ഷവും ഭാഗികമായി ചുറ്റുമതില്‍ തകര്‍ന്ന് ഇപ്പോള്‍ പൂര്‍ണമായി.  വൈദ്യുതി ബന്ധവും ഇവിടെയില്ല. സംസ്‌കാരത്തിനെത്തുവര്‍ക്കായി ഇരിപ്പിടങ്ങളോ മറ്റ് വിശ്രമ സൗകര്യങ്ങളോ ഇല്ല.മൃതദേഹം ശ്മശാനത്തിലെത്തിക്കുതിനുളള വഴിയും ചെളിമയമാണ്.

സോളിങ്ങ് നിരത്തിയ റോഡില്‍ കോണ്‍ക്രീറ്റില്ല
 ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ക്ഷേമ ഫണ്ടുപയോഗിച്ച് കരിങ്കല്‍ ചീളുകള്‍ നിരത്തിയ റോഡില്‍ കോണ്‍ക്രീറ്റ് നടത്താതെ രണ്ട് വര്‍ഷം. റോഡിന്റെ മുക്കാല്‍ ഭാഗത്തോളം കോണ്‍ക്രീറ്റ് നടത്തിയെങ്കിലും ബാക്കി ഭാഗത്ത് നിരത്തിയ കരിങ്കല്‍ ചീളുകള്‍ കാല്‍നടയാത്രക്കും വാഹനയാത്രക്കും ഒരുപോലെ  പ്രയാസമുണ്ടാക്കുകയാണ്.
പട്ടികജാതി ശ്മശാനം ഉടന്‍ നവീകരിക്കും.
കോറളായി തുരുത്തിലെ പട്ടികജാതി പൊതുശ്മശാനം  നവീകരണത്തിനായി രണ്ട് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. പ്രവൃത്തി ഉടന്‍ നടത്തും.
 എം.വി. അജിത,
പ്രസിഡന്റ് മയ്യില്‍ പഞ്ചായത്ത്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്