Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് 17 ന് തുടങ്ങും

പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് 17 ന് തുടങ്ങും

മയ്യിൽ: ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ്  17, 18 19 (വെള്ളി, ശനി, ഞായർ)തീയതികളിൽ നടക്കും ഉറൂസിന് തുടക്കമായുള്ള കൂട്ടു പ്രാർത്ഥനക്കും പതാക ഉയർത്തലിനും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. രാത്രി എട്ടുമണിക്ക് പാമ്പുരുത്തി എസ്കെഎസ്ബിവി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന  ദഫ് പ്ര ദർശനം ഉണ്ടാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മഹല്ല് പ്രസിഡണ്ട് അമീർ ദാരിമിയുടെ അധ്യക്ഷതയിൽ ഖത്തീബ് ഹാഫിള് ജിനാൻ ബാഖവി ഉദ്ഘാടനം നിർവഹിക്കും. മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം മുഖ്യപ്രഭാഷണം നടത്തും . ഉറൂസിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി 8 30 ന് ദുൽഫുകാർ കലാസംഘം കാടാച്ചിറ  അവതരിപ്പിക്കുന്ന ദഫ് മുട്ട്, ദഫ് കളി,അറബനമുട്ട് നടക്കും. അതോടൊപ്പം അൽ അമീൻ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന കലാപരിപാടികൾ  നടക്കും. ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11 30ന് മൗലീദ് സദസും തുടർന്ന് അന്നദാനവും ഉണ്ടാകും. രാത്രി എട്ടുമണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും.2025-2026 സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും. തുടർന്ന് സുഹൈൽ കൂരാട് ക്വാജാ ഹുസൈൻ ടീം അവതരിപ്പിക്കുന്ന ഇശ്ഖ് മജ്ലിസ് അരങ്ങേറും. ബഷീർ ഫൈസി മാണിയൂരി ന്റെ നേതൃത്വത്തിൽ സമാപന കൂട്ടു പ്രാർത്ഥനയോടെ ഉറൂസ് സമാപനം കുറിക്കും. മാങ്കടവ്  പാപ്പിനിശ്ശേരി ഭാഗത്ത് നിന്ന് വരുന്നവർക്ക് മാങ്കടവ് ബോട്ട് ജെട്ടിയിൽ നിന്നും പാമ്പുരുത്തി ബോട്ട് ജെട്ടിയിലേക്ക് സൗജന്യ ബോട്ട് സർവീസ് ഉണ്ടാകുമെന്നും പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

0/Post a Comment/Comments