കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ്പ്രതിഷേധിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ചട്ടുകപ്പാറയിൽ നടത്തിയ മാർച്ച്ചട്ടുകപ്പാറ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ചട്ടുകപ്പാറയിൽ നിന്നും ചെറുവത്തലമൊട്ടയിലേക്ക് പ്രകടനമായെത്തി പ്രതിഷേധ സദസ്സും വീണ ജോർജ്ജിന്റെ കോലം കത്തിക്കലും നടത്തി. വീണാ ജോർജിന്റെ കോലവുമായി ടൗൺ വലം വെച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചുകൊണ്ട് മന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് ചെറുവത്തലമൊട്ടയിൽ വെച്ച് നടന്ന പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ജിറാഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് പി കെ വിനോദ്, മുഹമ്മദ് നിഹാൽ തീർത്ഥ നാരായണൻ, മുഹമ്മദ് ശരീഫ്, രത്നരാജ് എന്നിവർ സംസാരിച്ചു.
Post a Comment