Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം മൊട്ടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് റബർ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കയരളം മൊട്ടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് റബർ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മയ്യിൽ : കയരളം മൊട്ടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് റബർ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.

കോട്ടയം പനമറ്റത്ത് ഇളംകുളം അപ്പു നിവാസിൽ രാജേന്ദ്രൻ (54) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.40 ഓടെയാണ് അപകടം.

ഉടൻ തന്നെ കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് കൂടെ ഉണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളി ടി സി അനൂപ് മോനും പരുക്കേറ്റു.

മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പാടിക്കുന്ന് പെരുവങ്ങൂരിൽ ഒരുവർഷമായി കുടുംബസമേതം താമസിച്ച് വരികയായിരുന്നു രാജേന്ദ്രൻ.

കോട്ടയം പനമറ്റത്തെ തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: രാധ. 
മകൻ: കണ്ണൻ. 
സഹോദരങ്ങൾ: ഷീലമ്മ, മിനി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്