മായമില്ലാത്ത മത്സ്യങ്ങള്‍ തയ്യാര്‍, വരൂ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടിലേക്ക്
പടം. പി. ആര്‍.ഡി.
മയ്യില്‍: മായമില്ലാത്ത മത്സ്യങ്ങള്‍ വിപണിയിലെത്തിക്കാനായി മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ടുകളെത്തി.മയ്യിലെ ചെക്ക്യാട്ടുകാവിലാമ് ജില്ലയിലെ രണ്ടാമത്തെ ഫിഷ്മാര്‍ട്ട് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഒരു നിയമസഭാ മണ്ഡലത്തിവല്‍ ഒരു ഫിഷ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് തളിപ്പറമ്പ് മണ്ഡലത്തിലിത് നടപ്പാക്കുന്നത്. മത്സ്യങ്ങള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ശുചിത്വം, ഗുണമേന്‍മ, വൈവിധ്യം എന്നിവ ഉറപ്പാക്കലാണ് ലക്ഷ്യം. കടല്‍, കായല്‍ മത്സ്യങ്ങള്‍ക്കു പുറമെ കൊച്ചി മത്സ്യഫെഡില്‍ നിന്നുള്ള ചെമ്മീന്‍, ചൂര, ഓല, കൂന്തല്‍ മത്സ്യങ്ങളുടെ അച്ചാറുകള്‍, കറിക്കൂട്ടുകള്‍, ഫ്രൈ മസാല, ചമ്മന്തിപ്പൊടി, റോസ്റ്റ് ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. കൂടാതെ കൊളസ്‌ട്രോള്‍ കുറക്കുന്ന കൈറ്റോണ്‍ കാപ്‌സ്യൂളുകളും മാര്‍ട്ടിലൂടെ വിപണനം ചെയ്യും. എല്ലാ മത്സ്യ ഇനങ്ങളും വെട്ടി കഴുകി ഉപഭോക്താവിന് ലഭ്യമാക്കും. മത്സ്യഫെഡ് പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഫിഷ്മാര്‍ട്ട് നടത്തിപ്പ് ചുമതല.
Post a Comment