വൈദ്യ പൂര്‍ണിമ: ലോഗോ പ്രകാശനം
ആയുര്‍ഗുരു ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരി ശതാഭിഷേകവുമായി ബന്ധപ്പെട്ട് ചടങ്ങിന്റെ ലോഗോ പ്രകാശനം നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിക്കുന്നു.
മയ്യില്‍: ആയുര്‍ഗുരു ഡോ: ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേകവുമായി ബനധപ്പെട്ട ചടങ്ങിന്റെ ലോഗോ പ്രകാശനം നടത്തി. നടന്‍ ഇന്ദ്രന്‍സ് ചടങ്ങ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഇടൂഴി ഇല്ലം ചാരിറ്റബിള്‍ ട്രസ്റ്റ് വൈദ്യരത്‌നം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആയുര്‍വ്വേദ സെമിനാര്‍, സുഹൃദ്‌സംഗമം, പുസ്തകോത്സവം, ജീവചരിത്ര പുസ്തകപ്രകാശനം, മാധ്യമസെമിനാര്‍, സാംസ്‌കാരികസദസ്സ്, കലാസന്ധ്യ, കവി സമ്മേളനം, കായിക സദസ്സ്, ഓപ്പണ്‍ ഫോറം, ഇടൂഴിയിലെ വിവിധ പദ്ധതികളുടെ സമര്‍പ്പണം തുടങ്ങിയവ നടക്കും. ഡോ. വി.ശിവദാസന്‍ എം.പി, ടി.കെ.ഗോവിന്ദന്‍, പി.കെ.വിജയന്‍, മാധവന്‍ പുറച്ചേരി, രാധാകൃഷ്ണന്‍ മാണിക്കോത്ത്, ബാബു പണ്ണേരി, കെ.കെ.രാമചന്ദ്രന്‍, പി.വി.വാസുദേവന്‍, ഡോ.ധന്യ,ഡോ.ഉമേഷ് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ആയുര്‍വ്വേദ രംഗത്തെ പരമോന്നത ബഹുമതിയായ ധന്വന്തരി അവാര്‍ഡ്, ദേശീയ ആയുര്‍വ്വേദ ഫെല്ലോഷിപ്പ്, ആയുര്‍വ്വേദ അക്കാഡമിയുടെ ആയുര്‍ഗുരു പദവി, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആുര്‍വ്വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളുടെ ഉടമയാണ് ഡോ. ഭവദാസന്‍ നമ്പൂതിരി. ആയുര്‍വ്വേദ വൈദ്യ രംഗത്തെ ആറ് പതിറ്റാണ്ട് നീളുന്ന വൈദ്യ സപര്യ പൂര്‍ത്തിയാക്കുന്ന വേളയിലാണ് ശതാഭിഷേകം വൈദ്യ പൂര്‍ണിമ എന്ന പേരില്‍ ജന്മനാട് ആഘോഷിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള ബൃഹത്തായ സംഘാടക സമിതി നേരത്തേ രൂപവത്കരിച്ചിരുന്നു.
എം.കെ.ഹരിദാസൻ (Reporter)
Post a Comment