അലീഫ് അറബിക് ടാലന്റ് പരീക്ഷയും ഭാഷാസമര അനുസ്മരണവും നാളെ
മയ്യില്‍: അലീഫ് അറബിക് ജില്ലാ തല ടാലന്റ് ടെസ്റ്റ് 20-ന് കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.എല്‍.പി. യു.പി. ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മത്സരം. രാവിലെ പത്തിന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ഭാഷാ സമര അനുസ്മരണം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എന്‍.പി. റഷീദ് ഉദ്ഘാടനം ചെയ്യും.
Post a Comment