വൈദ്യപൂര്‍ണിമ : ലഹരി വിരുദ്ധ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
മയ്യിൽ: ഇടൂഴി വൈദ്യര്‍ ഡോ.ഐ ഭവദാസന്‍ നമ്പൂതിരിയുടെ വൈദ്യപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദശേo നൽകി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.വി അജിത ഉദ്ഘാടനം ചെയ്തു.ആരോഗ്യ സാംസ്കാരിക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ ഐ ഭവദാസന്‍ നമ്പൂതിരി ലഹരി വിരുദ്ധ മത്സരത്തിന്‍റെ ജേഴ്സി പ്രകാശനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. ബാബു പണ്ണേരി, കെ.കെ രാമചന്ദ്രന്‍, അഷറഫ് മലപ്പട്ടം, ജെ. അനില്‍കുമാര്‍, സി.കെ പ്രേമരാജന്‍, ഡോ ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ പി.വി.ധന്യ, വിനോദ് കണ്ടക്കൈ എന്നിവര്‍ സംസാരിച്ചു. എക്സൈസ് കണ്ണൂര്‍ ജില്ലാ ടീമും, മയ്യില്‍ പവര്‍ക്കറ്റ് ക്ലബ്ബുമായി നടന്ന മത്സരത്തില്‍ മയ്യില്‍ പവര്‍ ക്രിക്കറ്റ് ക്ളബ് വിജയിച്ചു.
Post a Comment