Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാറ്റും മഴയും: പഴശ്ശി വാര്‍ഡില്‍ വ്യാപക നാശം.

കാറ്റും മഴയും: പഴശ്ശി വാര്‍ഡില്‍ വ്യാപക നാശം.

  കാറ്റും മഴയും: പഴശ്ശി വാര്‍ഡില്‍ വ്യാപക നാശം.
പടം. 28hari30 കുറ്റിയാട്ടൂര്‍ പഴശ്ശി വാര്‍ഡിലെ നിരത്തു പാലം ഭാഗത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍.
 കുറ്റിയാട്ടൂര്‍: പഴശ്ശി നിരത്തുപാലം ഭാഗത്തുണ്ടായ ശക്ഥമായ കാറ്റിലും മഴയിലും അഞ്ച് വീടുകള്‍ക്ക് നാശം. കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണതോടെ പഴശ്ശി- മണിയിങ്കീല്‍- ആറൂല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പുഞ്ചിരി ബസ്സ് കണ്ടക്ടര്‍ ഗിരീശന്‍ ചൂളിയാടിന്റെ മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി. കേക്കണ്ടി പുരുഷോത്തമന്റെ മേല്‍ക്കൂരയുടെ ഓട് കാറ്റില്‍ പാറിപ്പോയി.
പഞ്ചായത്തംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സി.പി. ബാലകൃഷ്ണന്‍, രാജേഷ്, ഷീബ, ഓമന, ചിരുത തുടങ്ങിയവരുടെ വീടുകളുടെ മേല്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.  വൈദ്യൂതി തൂണ്‍ കടപുഴകി വീണു. വൈദ്യൂതി ബന്ധം താറുമാറായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്