Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുമാച്ചേരി ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം

പെരുമാച്ചേരി ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം

മയ്യിൽ: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി പെരുമാച്ചേരി ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ഹെപ്പറ്റൈറ്റിസ് രോഗബാധ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, രോഗനിർണയത്തിന്റെയും ബോധവത്കരണത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ.ബീന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രെനിഷ, കെ. രഞ്ജന, ആശ പ്രവർത്തകരായ പുഷ്പവല്ലി, സുജാത എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്