മയ്യിൽ:എൻ എസ് എസ് മയ്യിൽ കരയോഗം രാമായണം സദസ്സ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപതിന് കരയോഗം ഓഫീസിൽ നടന്ന പരിപാടി കെ.വി. നാരായണൻ മാസ്റ്റർ രാമായണം പാരായണം നടത്തി ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് എ.കെ. ബാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി കെ.ടി പത്മനാഭൻ നമ്പ്യാർ, ചന്ദ്രശേഖരൻ നമ്പ്യാർ, പി.വി. മുരളിധരൻ, ദിവാകരൻ നമ്പ്യാർ, കോമളവല്ലി, എന്നിവർ സംസാരിച്ചു. രാമായണ ക്വിസിൽ വനിതാ സ്വയം സഹായം മെമ്പർ ടി. അജ്ഞന ഒന്നാം സമ്മാനം നേടി.


Post a Comment