![]() |
കറവപ്പശു സബ്സിഡി കാലിത്തീറ്റ വിതരണം പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ നിർവഹിക്കുന്നു |
പാട്യം ഗ്രാമ പഞ്ചായത്തിന്റെയും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി കറവപ്പശു സബ്സിഡി കാലിത്തീറ്റ വിതരണം നടത്തി. പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി ഷിനിജ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ പയ്യമ്പള്ളി, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പ്രവീൺ കുമാർ, പാട്യം ക്ഷീരോല്പാദന സൊസൈറ്റി സെക്രട്ടറി അരുൺ കാരായി എന്നിവർ സംസാരിച്ചു.
Post a Comment