കരിങ്കൽക്കുഴി :വിദ്യാഭ്യാസ വിചക്ഷണനും ,നാടക പ്രവർത്തകനുമായ ചന്ദ്രൻ തെക്കെയിൽ അനുസ്മരണവും, ഇറ്റാക്സ് കുടുംബസംഗമവും, ജില്ലാതല ക്വിസ് മത്സരവും നടത്തി.കരിങ്കൽക്കുഴി നണിയൂർ എ എൽ പി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി കെ സരസ്വതി, കയരളം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.അശോകൻ മടപ്പുരക്കൽ സ്വാഗതവും, എ മുരളീധരൻ നന്ദിയും പറഞ്ഞു.
ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം സീയോന ജനീഷ് ,പി കാർത്തിക് ( ചെക്കിക്കുളം രാധാകൃഷ്ണ യു പി സ്കൂൾ) രണ്ടാം സ്ഥാനം ടി പി ദർശിത്, കെ നക്ഷത്ര (ചട്ടുകപ്പാറ ഗവ:ഹൈസ്കൂൾ) മൂന്നാം സ്ഥാനം ടി അൻവിൻ സുഷജ് കരസ്ഥമാക്കി.
സീനിയർ വിഭാഗം ഒന്നാം സ്ഥാനം എ വേദിക (കൂത്തുപറമ്പ് ഗവ:ഹയർ സെക്കൻഡറി സ്കൂൾ)രണ്ടാം സ്ഥാനം,കൃഷ്ണവേണി എസ് പ്രശാന്ത് (IMNSGHSS മയ്യിൽ) മൂന്നാം സ്ഥാനം കെ സി നിവേദ്യ ( GHS ചട്ടുകപ്പാറ) കരസ്ഥമാക്കി.
Post a Comment