മയ്യില്‍: റോഡരികിലൂടെ നടക്കുകയായിരുന്ന വയോധികയെയും മകളെയും പിറകില്‍ നിന്നെത്തിയ കാറിടിച്ച് പരിക്ക്. കാര്യാംപറമ്പ് കസ്തൂര്‍ബ നഗര്‍ ഉന്നതിയിലെ അമ്പിലായി സുഹറ(65) മകള്‍ എ. ഹാജിറ എന്നിവരാമ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് സംഭവം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മയ്യില്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വലതുഭാഗം ചേര്‍ന്ന് നടക്കുകയായിരുന്ന ഇരുവരെയും ഇടിച്ചത്. സമീപത്തെ ചെങ്കല്‍ മതിലിനും ഇടിച്ചാണ് കാര്‍ നിന്നത്. തായംപൊയില്‍ എല്‍.പി. സ്‌കൂളിനു സമീപത്തെ കയറ്റത്തിലാണ് സംഭവം.
Post a Comment