കുഞ്ഞനായി കോറളായി
കരയിടിച്ചിലില്‍ ഇല്ലാതായത് 81 ഏക്കര്‍
പടം. 15hari40 കോറളായിയിലെ ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംരക്ഷിച്ചിരുന്ന മൈതാനം കരയിടിഞ്ഞില്ലാതായ നിലയില്‍.
15hari41 തുരുത്തിയിലെ തെങ്ങിന്‍തോപ്പില്‍ ഫുട്‌ബോള്‍ പരിശീലനത്തിലേര്‍പ്പെടുന്ന കുട്ടികള്‍.
15hari42 കരയിടിച്ചിലിനെ പ്രതിരോധിക്കാനായി തീര്‍ത്ത കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ നിലയില്‍.
പടം. 15hari42 മയ്യില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2024-25 വര്‍ഷം നടപ്പിലാക്കിയ മുളഗ്രാമം പദ്ധതിയില്‍ മുളകള്‍ പൂര്‍ണമായും നശിച്ച നിലയില്‍. ചെടികള്‍ സംരക്ഷിക്കാനായി ഒരുക്കിയ വലകള്‍ മാത്രം ബാക്കിയായതായും കാണാം.
15hari43 രൂക്ഷമായ കരയിടിച്ചില്‍ നേരിടുന്ന കോറളായി കിഴക്ക് ഭാഗം രണ്ട് മാസം മുമ്പ് നിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ പിന്‍ഭാഗത്ത് വിള്ളല്‍ വീണ നിലയില്‍.
മയ്യില്‍: മലവെള്ളമെത്തുമ്പോള്‍ ഇവിടെയുള്ള ഒരോ തരിയും ഇളകി പുഴയിലേക്കൊഴുകുമ്പോള്‍ ആധിയാണ്. ഞങ്ങടെ കോറളായി ഇണ്ടാവില്ലേന്ന്. പുഴയുടെ നടുവിലെ തുരുത്തില്‍ ജനിച്ച് വളര്‍ന്ന് മീന്‍പിടിച്ചും കള്ള് ചെത്തിയും കൃഷി ചെയ്തും പരമ്പരാഗത കൈതോലപ്പായ നിര്‍മാണവുമായി കഴിഞ്ഞവര്‍ക്ക് അമൂല്യമാണ് ഇവിടെയുള്ള ഒരോ തരി മണ്ണും. പറയുന്നത് 87 കാരനായ പറമ്പന്‍ കേശവനാണ്. ഒരു കാലത്ത് കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള എല്ലാ പട്ടണങ്ങളിലും കോറളായിയിലെ പുഴയോരത്തെ കൈതോല വെട്ടിയുണ്ടാക്കുന്ന ഓലപ്പായകളും ശര്‍ക്കരയും എത്തിച്ചിരുന്നത് ഇദ്ധേഹമായിരുന്നു.
കരയിടിച്ചിലില്‍ തകര്‍ന്നത് പരമ്പരാഗത തൊഴിലും കൃഷിയും
കോളറായിയിലെ എല്ലാ കുടിലുകളിലെയും പ്രധാന തൊഴില്‍ പായ നെയ്ത്തായിരുന്നു. പുരുഷന്‍മാരും സ്ത്രീകളും ഒരു പോലെ ഏറ്റെടുത്തിരുന്ന പരമ്പരാഗത തൊഴില്‍ ഇന്ന് നാമമാത്രമായതിന് പിന്നില്‍ കരയിടിച്ചിലില്‍ തുരുത്തിനു ചുറ്റുമായുള്ള കൈതകള്‍ നശിച്ചതാണ്. ഇപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രം ദൂര സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന കൈത ഓലകളുപയോഗിച്ചാണ് പായ നെയ്ത്ത് നടത്തുന്നത്. ഏക്കല്‍ മണ്ണില്‍ തഴച്ചു വളര്‍ന്ന കരിമ്പുപയോഗിച്ച് നിരവധി വെല്ലം നിര്‍മാണ ആലകള്‍ ഇവിടെ ഉയര്‍ന്നിരുന്നു. ശര്‍ക്കരകളും വെല്ലവും എടുക്കാനായി ബോട്ടുകളെത്തിയിരുന്ന കാലവും പലരും ഓര്‍ക്കുകയാണ്. കടുത്ത കരയിടിച്ചിലില്‍ ആയിരക്കണക്കിന് തെങ്ങുകളും ഏക്കര്‍ കണക്കിന് പുറമ്പോക്ക് ഭൂമിയും പുഴയെടുത്തു.
ഇപ്പോള്‍ വിസ്തൃതി 275 ഏക്കര്‍ മാത്രം.
1965 ല്‍ 355 ഏക്കര്‍ ഭൂമിയാണ് കോറളായിയിലുണ്ടായിരുന്നതെന്നാണ് കയരളം വില്ലേജ് രേഖകളിലുള്ളത്. എന്നാലിന്നിത് 274 ആയി കുറഞ്ഞു. ആറ് പതിറ്റാണ്ടിനിടയില്‍ പുഴയെടുത്തത് 81 ഏക്കര്‍. ഇക്കാലമത്രയുമുണ്ടായ മണലൂറ്റലും മണ്ണൊലിപ്പ് തടയാനാകാത്ത മഴവെള്ളപ്പാച്ചിലുമാണ് തുരുത്തിനെ കുഞ്ഞനാക്കിയത്.
പാഴായ പദ്ധതികള്‍.പിടിച്ചുനിര്‍ത്താനാകാതെ പുഴയോരം,
എം.എല്‍.എ. ഫണ്ട്, റിവര്‍ മാനേജ്‌മെന്റ് ഫണ്ട്,എം.പി. ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഫണ്ടുകള്‍ വഴി നിരവധി പദ്ധതികളാണ് വര്‍ഷങ്ങളായി കോറളായിയില്‍ നടപ്പിലാക്കിയത്. എന്നാല്‍ ആസൂത്രണമില്ലാത്തതും തുടര്‍ സംരക്ഷണവുമില്ലാത്തതിനാല്‍ പല പദ്ധതികളും വിജയം കണ്ടില്ല.
മുളയിലെ നശിച്ച് മുളഗ്രാമം പദ്ധതി
പൂഴിമണ്ണില്‍ കടൂത്ത വേനല്‍ക്കാലത്ത് കഴിഞ്ഞ വര്‍ഷം നട്ടു പിടിപ്പിച്ച മുളകളില്‍ ഒന്നും പോലും ഇവിടെ ബാക്കിയായിട്ടില്ല. വേനല്‍ ചൂടൂം സംരക്ഷണവുമില്ലാതെയാണ് മിക്കതും നശിച്ചത്. ജെയിംസ് മാത്യൂ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കണ്ടല്‍ വെച്ചു പിടിപ്പിക്കലും കയര്‍ ഭൂവസ്ത്രം വിരിക്കലും നടത്തിയിരുന്നു. മണ്ണൊലിപ്പ് തടയാനായി നട്ട രാമച്ചവും എങ്ങും കാണാനില്ല.
കരിങ്കല്‍ ഭിത്തികളും തകര്‍ന്നടിഞ്ഞു
മലവെള്ള പാച്ചില്‍ രൂക്ഷമായി നേരിടുന്ന കോറളായിയുടെ കിഴക്ക് ഭാഗം കൂറ്റന്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള ശ്രമവും പൂര്‍ണമായി വിജയിച്ചിട്ടില്ല. കുത്തൊഴുക്കില്‍ കരിങ്കല്‍ ഭിത്തികള്‍ പുഴയിലേക്ക് പതിച്ചതും ഇവിടെ കാണാം. എം.വി. ഗോവിന്ദന്‍ എം.എല്‍.എ.യുടെ നിര്‍ദ്ധേശത്തോടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് കരിങ്കല്‍ ഭിത്തി കെട്ടല്‍ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. നാല് മാസം മുമ്പ് നടപ്പാക്കിയ ഭിത്തിയില്‍ നേരിയ വിള്ളല്‍ ഉണ്ടായിട്ടുണ്ട്.
ജൈവ വേലി പദ്ധതിയും പാളി.
തെങ്ങു കുറ്റികള്‍ പുഴയില്‍ നാട്ടി കവുങ്ങ് തടികള്‍ കൊണ്ട് വേലി കെട്ടി സ്ഥാപിച്ച മണ്ണു സംരക്ഷിക്കാനുള്ള പദ്ധതിയും നടപ്പിലാക്കി. കോറളായിക്കാരുടെ ഫുട്‌ബോള്‍ ലഹരിക്ക് നിറം പകര്‍ന്ന ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മൈതാനം ഇത്തരത്തില്‍ സംരക്ഷിച്ചുരുന്നതാണ്. എന്നാല്‍ മൈതാനത്തിന്റെ മൂന്നിലൊരു ഭാഗത്തിലധികം പ്രദേശം വെള്ളത്തിലേക്ക് പോയി. ഇപ്പോള്‍ മൈതാനവും ഉപയോഗ ശൂന്യമായിരിക്കയാണ്.
പത്ത് വര്‍ഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികള്‍.
പദ്ധതികളും ചിലവാക്കിയ തുകയും
തെങ്ങിന്‍ കുട്ടകളുപയോഗിച്ച് ജൈവ വേലി പദ്ധതി-- 22 ലക്ഷം
പുഴ പുറമ്പോക്ക്ഭൂമി കരിങ്കല്‍ ഭിത്ത കെട്ടല്‍-- 68 ലക്ഷം
ജൈവവേലി-- 20 ലക്ഷം
മുളഗ്രാമം പദ്ധതി-- 2 ലക്ഷം
കയര്‍ ഭൂവസ്ത്രം-- 2ലക്ഷം
മൈതാനം സംരക്ഷിക്കണം.
ഫുട്‌ബോള്‍ കളിയില്‍ തുരുത്തില്‍ നിന്ന് നിരവധി പേരാണ് വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിരുന്നത്. ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംരക്ഷിച്ചു വരുന്ന മൈതാനം ഇന്ന് നാശത്തിന്റെ വക്കിലാണ്. മൈതാന ഭൂമി എല്ലാ വര്‍ഷവും ഇടിഞ്ഞില്ലാതാവുകയാണ്. അടിയന്തിര നടപടി ഉണ്ടാവണം.
കെ. സുനീഷ്,
സെക്രട്ടറി. ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കോറളായി.
കള്ള് ചെത്തും ഇല്ലാതായി
ഒരു കാലത്ത് നൂറിലധികം പേര്‍ കള്ള് ചെത്ത് തൊഴിലുമായി ബന്ധപ്പെട്ട് കോറളായിയിലെത്തിയിരുന്നു. പുറമ്പോക്ക് ഭൂമിയിലെ തെങ്ങുകള്‍ നശിച്ചതോടെ ഇപ്പോഴിത് പേരിനു മാത്രമായി ചുരുങ്ങി. പഞ്ചായത്ത് പുറമ്പോക്ക് ബൂമിയില്‍ തെങ്ങ് കൃഷി നടപ്പാക്കണം.
എ.പി. മോഹനന്‍,
പ്രസിഡന്റ് , സാറ്റ്‌കോസ്,
ശ്രീകണ്ടാപുരം ഏറിയ
കരിയിടിച്ചില്‍ തടയാന്‍ പരമ്പരാഗത കൈതകള്‍ നടണം.
കോറളായിയിലെ മണ്ണില്‍ പരമ്പരാഗത രീതിയിലുള്ള കൈതകള്‍ക്കാണ് സംരക്ഷണമെര്‍പ്പെടുത്താനാവുക. ഇവ നട്ടു പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. പായ നെയ്ത്തും തുടരാനാവും.
ഇ.ഷണ്‍മുഖന്‍, നാട്ടുകാരന്‍, കോറളായി.
Post a Comment