Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ: സ്ഥാനാരോഹണ ചടങ്ങ് നടന്നു.

മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ: സ്ഥാനാരോഹണ ചടങ്ങ് നടന്നു.

ലയൺ പി.രാധാകൃഷ്ണൻ (പ്രസിഡന്റ്)

ലയൺ കെ.വി. സുഭാഷ് (സെക്രട്ടറി)
മയ്യിൽ: ലയൺസ് ക്ലബ്ബ് മയ്യിലിന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. കണ്ണാടിപ്പറമ്പ് അളോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലയൺ പി എസ് സൂരജ് എം.ജെ.എഫ് 2 വി.ജി.എഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ്‌ ലയൺ എ. കെ. രാജ്മോഹൻ എം.ജെ. എഫ്. അദ്ധ്യക്ഷത വഹിച്ചു. ലയൺ ടി. വി. രാധാകൃഷ്ണൻ നമ്പ്യാർ പതാക വന്ദനം നടത്തി. അഡ്വക്കേറ്റ് ലയൺ കെ. വി. മനോജ്‌ കുമാർ മുഖ്യ അതിഥികളെ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും നടത്തി. ലയൺ പണ്ണേരി ബാബു എം.ജെ.എഫ്. ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ കോർഡിനേറ്റർ ലയൺ പി.കെ. നാരായണൻ എം.ജെ.എഫ്, റീജിയണൽ ചെയർപേഴ്സൺ ലയൺ രവി കുന്നൂൽ, സോൺ ചെയർപേഴ്സൺ ലയൺ മനോമോഹനൻ എന്നിവർ സംസാരിച്ചു. ക്ലബ്‌ മെമ്പർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും പ്രാദേശിക ഓൺലൈൻ മാധ്യമ പ്രവർത്തകരെയും കഴിഞ്ഞ വർഷം മികച്ച സർവീസ് നടത്തിയ മെമ്പർ ലയൺ കെ.വി. ശിവരാമനെയും ചടങ്ങിൽ ആദരിച്ചു. കുമാരി ആർദ്ര മനോജ് പ്രാർത്ഥന ആലാപിച്ചു. മുൻ സെക്രട്ടറി ലയൺ സി. കെ. പ്രേമരാജൻ നന്ദി പറഞ്ഞു. 

ഭാരവാഹികൾ: ലയൺ പി. രാധാകൃഷ്ണൻ എം.ജെ.എഫ്. (പ്രസിഡന്റ്)

ലയൺ കെ.വി.സുഭാഷ് (സെക്രട്ടറി), ലയൺ എ ഗോപിനാഥൻ (ഖജാൻജി). 

എം.കെ.ഹരിദാസൻ 

(റിപ്പോർട്ടർ, മയ്യിൽ ഓൺലൈൻ വാർത്തകൾ)

 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്