കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം ഇന്നു തുടങ്ങും കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി 16 മുതൽ ഓഗസ്ത് 16 വരെ നടത്തും. എല്ലാ ദിവസവും വൈകീട്ട് 5.45 ന് രാമായണപാരായണവും ശനിയാഴ്ചകളിൽ രാവിലെ 8ന് വിവിധ ക്ഷേത്രം മാതൃ സമിതികളുടെ നാമസങ്കീർത്തനവും ഉണ്ടായിരിക്കും. 19-ന് രാവിലെ എട്ടിന് നന്ദനം ഭജന സമിതി, പനയത്താംപറമ്പ്, 26-ന് രാവിലെ 8 ന് ധർമ്മശാസ്താ ക്ഷേത്രം മാതൃസമിതി, ഓഗസ്ത് രണ്ടിന് രാവിലെ എട്ടിന് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി, ഓഗസ്ത് ഒൻപതിന് രാവിലെ എട്ടിന് പുഴാതി സോമേശ്വരി ഭഗവതി ക്ഷേത്രം മാതൃസമിതി, ഓഗസ്ത് 16-ന് രാവിലെ എട്ടിന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതി എന്നിവരുടെ നാമസങ്കീർത്തനങ്ങളുണ്ടാവും. ഓഗസ്ത് ഒൻപതിന് രാവിലെ പത്തിന് നടക്കുന്ന ജില്ലാതല രാമായണ പ്രശ്നോത്തരിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവ പേര് വിവരം 31നകം അറിയിക്കണം. ഫോൺ:944609706
Post a Comment