മയ്യില്‍: അന്താരാഷ്ട്ര ഒളിബിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. മയ്യില്‍ പവര്‍ ക്രിക്കറ്റ് ക്ലബ്ബ്, ജില്ലാ ഒളിബിക്‌സ് അസ്സോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. സിഎസ്എ സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി ഒളിബിക്‌സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. എം.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. മല്‍സരത്തില്‍ സിഎസ്എ ചെങ്ങളായി ചാമ്പ്യന്‍മാരായി. ആര്‍. അഡയന്‍, പി.നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment