മയ്യില്‍: കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി ഞാറ്റുവേല ഉല്‍സവം 28-ന് നടത്തും. രാവിലെ 9.30-ന് മയ്യില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് ഔഷധ സസ്യ പരിപാലനം, ഞാറ്റുവേലയും കൃഷിയും എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും ഉണ്ടാകും. കൃഷി ഓഫീസര്‍ ജിതിന്‍ഷാജു ഔഷധ സസ്യ വിതരണം നടത്തും. വിവിധ നടീല്‍ വസ്തുക്കളുടെ വിതരണവും നടക്കും.
Post a Comment