മയ്യിൽ:മാനേജർ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ ജന്മശതാബ്ദി ആഘോഷം നടത്തി.ഒരു ദശാബ്ദത്തിലധികം കയരളത്തെ 300 ലധികം കുടുബങ്ങൾക്ക് ജീവനോപാധിയായ ആലിൻകടവ് വീവിങ്ങ് വർക്സിൻ്റെ സ്ഥാപകൻ "മാനേജർ" എന്ന പേരിലറിയപ്പെടുന്ന അറാക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ ജന്മശതാബ്ദിയാണ് ആഘോഷിച്ചത്.
മുല്ലക്കൊടിയിൽ തറവാട്ടുവീട്ടിൽ നടന്ന ചടങ്ങിൽ മയ്യിൽ കോ ഒപ്പറേറ്റിവ് വിവിങ്ങ് സൊസൈറ്റിയുടെ പ്രസിഡണ്ടും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ കെ.പി.കുഞ്ഞിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
അറാക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരോടൊപ്പം പ്രവർത്തിച്ചവരും കുടുംബാംഗങ്ങളും നാട്ടുകാരും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. സ്ഥാപനത്തിൽ ജോലി ചെയ്ത ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് മക്കളുടെ വകയായുള്ള ഉപഹാരം നൽകി. മുന്നോക്ക സമുദായ കോർപറേഷൻ ഡയരക്ടർ കെ. സി. സോമൻ നമ്പാർ, പ്രൊഫസർ വിജയൻ, പി. പത്മനാഭൻ, പി. ബാലൻ, മുൻ മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി, രാധാകൃഷ്ണൻ മാണിക്കോത്ത്, പി.ദിലീപൻ മാസ്റ്റർ, രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മക്കളായ പി. കെ. ബാലഗോപാലൻ നമ്പ്യാർ സ്വാഗതവും പി.കെ.സുകുമാരൻ നമ്പ്യാർ നന്ദിയും പറഞ്ഞു. സ്ഥാപനവും അതിൻ്റെ സ്ഥാപകനായ "മാനേജരും" കയരളത്തിൻ്റെ പുരോഗതിയിൽ എത്രത്തോളം സ്വാധിനം ചെലുത്തിയിട്ടുണ്ടായിരുന്നു എന്നത് പുതുതലമുറയിലുള്ളവർക്ക് പുത്തനറിവായി.
ആലിൻകടവ് വീവിങ്ങ് വർക്സിൻ്റെ പ്രവർത്തനം നിർത്തിയതിനു ശേഷം വളരേക്കാലം ഒറപ്പടിയിലും മയ്യിലും ഹോട്ടൽ ബിസിനസ്സ് നടത്തിയ അറാക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ 2008 ജൂൺ 6നാണ് അന്തരിച്ചത്. മോറാഴ കേസിലെ പ്രതിയും കമ്മുണിസ്റ്റ് നേതാവുമായിരുന്ന സഖാവ് അറാക്കലിൻ്റെ ഇളയ സഹോദരനാണ് അറാക്കൽ കുഞ്ഞികൃഷ്ണർ നമ്പ്യാർ.
എം.കെ.ഹരിദാസൻ (റിപ്പോർട്ടർ )
Post a Comment