ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.
പടം 29hari16കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കൊളച്ചേരി കൃഷിഭവനും ചേർന്ന് കർഷക സഭയും ഞാറ്റുവേല ചന്തയും വില്പനയും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നുകൊളചേരി:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കൊളച്ചേരി കൃഷിഭവനും ചേർന്ന് കർഷക സഭയും ഞാറ്റുവേല ചന്തയും വില്പനയും നടത്തി. കൊളചേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി യിൽ കർഷക സഭയും വിള ഇൻഷുറൻസ് ക്യാമ്പയിനും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സജ്മ അധ്യക്ഷത വഹിച്ചു. എടക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ ജോസ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ബാലസുബ്രഹ്മണ്യം, വാർഡ് മെമ്പർ മാരായ കെ കെ.പി.നാരായണൻ , ഇ.കെ.അജിത , അബ്ദുൽ സലാം, വി.വി.,ഗീത, കൃഷി ഓഫീസർ വി.വി. അജീഷ് എന്നിവർ സംസാരിച്ചു
Post a Comment