Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തലശ്ശേരി കോടതി സമുച്ചയത്തില്‍ എസ് ബി ഐ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍

തലശ്ശേരി കോടതി സമുച്ചയത്തില്‍ എസ് ബി ഐ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍

തലശ്ശേരി കോടതി സമുച്ചയത്തിൽ എസ്. ബി. ഐ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ. എൻ. ഷംസീർ സ്റ്റേറ്റ് ബാങ്ക് അധികൃതരുമായി ചർച്ച നടത്തുന്നു
തലശ്ശേരി കോടതി സമുച്ചയത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിയമസഭ സ്പീക്കര്‍ അഡ്വ എ.എന്‍. ഷംസീര്‍. എസ് ബി ഐ ഉന്നത ഉദ്യോഗസ്ഥരുമായി സ്പീക്കറിന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പണമിടപാടുകള്‍ക്കും സഹായകരമായ നിലയില്‍ ബാങ്ക് കൗണ്ടര്‍ അനുവദിക്കണമെന്ന ബാര്‍ കൗണ്‍സിലിന്റെയും കോടതി അധികൃതരുടെയും ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി സഹായത്തോടെ എട്ട് നിലകളിലായി നിര്‍മ്മിച്ച തലശ്ശേരിയിലെ പുതിയ അത്യാധുനിക കോടതി സമുച്ചയം നിലവില്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കോടതി കെട്ടിടമാണ്. ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കിയാല്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള സന്നദ്ധത ബാങ്ക് അധികൃതര്‍ അറിയിച്ചു. നയപരമായ തീരുമാനമെടുക്കേണ്ടതിനാല്‍ അക്കാര്യം പിന്നീട് പരിഗണിക്കും. 

തലശ്ശേരി സ്റ്റേഡിയത്തിനും സ്റ്റേറ്റ് ബാങ്കിനുമിടയിലായി സ്ഥിതിചെയ്യുന്ന ഗുണ്ടര്‍ട്ട് സ്‌ക്വയര്‍ നവീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്കിന്റെ സഹായം നല്‍കും.  സ്റ്റേറ്റ് ബാങ്ക് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ബ്രാന്‍ഡിംഗ് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 
എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, ജനറല്‍ മാനേജര്‍ രാജേഷ് കുമാര്‍ മീണ, ടി. മനോഹരന്‍ നായര്‍, എസ്.കെ അര്‍ജ്ജുന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

0/Post a Comment/Comments