Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അങ്കണവാടികള്‍ക്ക് കിടക്കകള്‍ വിതരണം ചെയ്തു

അങ്കണവാടികള്‍ക്ക് കിടക്കകള്‍ വിതരണം ചെയ്തു

ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക്കുള്ള കിടക്ക വിതരണോൽഘടനം എം എൽ എ അഡ്വ സജീവ് ജോസഫ് നിർവഹിക്കുന്നു
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള കിടക്ക വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം മൊടക്കൈ രശ്മി അങ്കണവാടിയില്‍ അഡ്വ. സജീവ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 13 അങ്കണവാടികള്‍ക്കുള്ള കിടക്കകളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.
എം.എല്‍.എയുടെ പ്രത്യേക വികസനഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ 268 അങ്കണവാടികള്‍ക്ക് 657 കിടക്കകളാണ് അനുവദിച്ചിട്ടുള്ളത്. അഞ്ച് കുട്ടികള്‍ക്ക് ഒരു കിടക്ക എന്ന നിലയിലാണ് കിടക്കകള്‍ വിതരണം ചെയ്തത്. കയര്‍ഫെഡാണ് കിടക്കകള്‍ നിര്‍മിച്ചു നല്‍കിയത്. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ എം.പി ഷബ്നം, എന്‍.കെ സുലൈഖ, കെ.ടി നസീര്‍, എം.പി അഷ്റഫ്, എം.വി മിഥുന്‍, ടി.സി നസിയത്ത്, മുഫീദ തുടങ്ങിയവര്‍ സംസാരിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്