കെ എസ് എസ് പി യു കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കൺവെൻഷൻ മയ്യിൽ ബ്ലോക്ക് വൈസ്. പ്രസിഡണ്ട് സി കെ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
പുതിയ അംഗങ്ങളായ വി.പി.ബാബുരാജൻ, കെ.രാജൻ, കെ.സന്തോഷ്കുമാർ, സി അരവിന്ദാക്ഷൻ, വിനോദ്.എ,പി.പി. ശാരദാമണി, പ്രിയ.ഒ എന്നിവരെ കെ പി വിജയൻ നമ്പ്യാർ സ്വീകരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഷിൻ സുനേഷ്, ശ്രിയ ശ്രീലേഷ്, ശ്രീനിധി.എ.എസ്സ്, പ്രത്യുഷ്.കെ, അക്ഷര.പി എന്നീ ഉന്നത വിജയികളെ കെ. പത്മനാഭൻ മാസ്റ്റർ അനുമോദിച്ചു. എം.വി.ഇബ്രാഹിംകുട്ടി, പി.പി.രാഘവൻ മാസ്റ്റർ, വി.രമാദേവി ടീച്ചർ, വി.പി.നാരായണൻ മാസ്റ്റർ, എ.രാഘവൻ മാസ്റ്റർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
Post a Comment