ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്ന് കരിങ്കൽ ആൻ്റ് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.പി.രാജൻ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സ്വാഗതം പറഞ്ഞു. പി.കെ.പുരുഷോത്തമൻ രക്തസാക്ഷി പ്രമേയവും കെ.
അശോകൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.രാമചന്ദ്രൻ പതാക ഉയർത്തി ഡിവിഷൻ സെക്രട്ടറി കെ.നാണു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പ്രിയേഷ് കുമാർ, സി.ലവൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയതു. 12 അംഗ ഡിവിഷൻ കമ്മറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് -കെ.രാമചന്ദ്രൻ
വൈസ് പ്രസിഡണ്ട് - സി.സുരേന്ദ്രൻ, സി.മധുസൂദനൻ
സെക്രട്ടറി - കെ.നാണു
ജോ: സെക്രട്ടറി - കെ.അശോകൻ, പി.കെ.പുരുഷോത്തമൻ

Post a Comment