Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാലയങ്ങളില്‍ ,സഹകരണ മരം പദ്ധതിയുമായി മുല്ലക്കൊടി ബേങ്ക്. .

വിദ്യാലയങ്ങളില്‍ ,സഹകരണ മരം പദ്ധതിയുമായി മുല്ലക്കൊടി ബേങ്ക്. .

 വിദ്യാലയങ്ങളില്‍ ,സഹകരണ മരം പദ്ധതിയുമായി മുല്ലക്കൊടി ബേങ്ക്.
 പടം. 7hari601മുല്ലക്കൊടി സഹകരണ ബേങ്ക് നടപ്പിലാക്കുന്ന സഹകരണ മരം പദ്ധതിയുടെ ഉദ്ഘാടനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍:  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുല്ലക്കൊടി സഹകരമ ബേങ്ക് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സഹകരണ മരം പദ്ധതിക്ക് തുടക്കമായി.  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ്  ഫഉദ്‌ലവൃക്ഷം നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ന്‍.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.  ബേങ്ക് പ്രസിഡന്റ് കെ.സി. ഹരികൃഷ്ണന്‍ വിശദീകരണം നല്‍കി. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത,
പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരി, പഞ്ചായത്തംഗം ഇ.എം.സുരേഷ്ബാബു, കെ.സി. സുനില്‍, ബേങ്ക് സെക്രട്ടറി ഒ.കെ.ചന്ദ്രന്‍, പി.വി.പ്രസീത എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്