കണ്ണൂർ : കൊട്ടിയൂർ ഉത്സവത്തിനെത്തി പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട കുട്ടിയെ ഉടൻ തന്നെ യുവാക്കൾ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പുറത്ത്.
കൊട്ടിയൂർ ക്ഷേത്രത്തിൽ ഉൽസവത്തിന് പോകുന്നതിനായി ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽ പെട്ടത്. പുഴയുടെ കരയിൽ നിന്നാണ് കുളിച്ചിരുന്നതെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു.
കണ്ണൂർ പിലാത്തറ സ്വദേശികളായ യുവാക്കളാണ് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ഒഴുക്കാണ് പുഴയ്ക്കുണ്ടായിരുന്നത്.
Post a Comment