Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL *അസഹനീയമായി കപ്പ ചീഞ്ഞ നാറ്റവും. ...... കോറളായിയിലെ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഉദ്യോഗസ്ഥര്‍...... കൃഷി നാശമുണ്ടായവരുടെ എണ്ണം അമ്പതോളം *.

*അസഹനീയമായി കപ്പ ചീഞ്ഞ നാറ്റവും. ...... കോറളായിയിലെ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഉദ്യോഗസ്ഥര്‍...... കൃഷി നാശമുണ്ടായവരുടെ എണ്ണം അമ്പതോളം *.

കോറളായിയിലെ കപ്പ കര്‍ഷകരുടെ കൃഷി നാശം വിലയിരുത്തുന്ന കൃഷി ഉദ്യോഗസ്ഥരുടെ സംഘം.

ചെളിയില്‍ ചീഞ്ഞളിഞ്ഞ കപ്പ


വിളനാശം രജിസ്റ്ററിനെ കുറിച്ച് ബോധവത്കരണം നടത്തുന്ന കൃഷി ഉദ്യോഗസ്ഥരുടെ സംഘം.


കപ്പകൃഷി നശിച്ച കർഷകൻകെ. അബ്ദുള്‍ റഹിമാന്‍




മയ്യില്‍:  ചെളിയില്‍ നശിച്ച കപ്പ കൃഷിയോടൊപ്പം കര്‍ഷകര്‍ക്ക് അസഹനീയമായി വയലില്‍ നിന്നുയരുന്ന ചീഞ്ഞനാറ്റവും.  മയ്യില്‍ പഞ്ചായത്തിലെ കോറളായി തുരുത്തിയിലെ കപ്പ കര്‍ഷകരാണ് കാലവര്‍ഷക്കെടുതിയ കടുത്ത വെല്ലുവിളിയിലായത്.   രൂക്ഷമായ ദുര്‍ഗന്ധത്തെ അകറ്റാനും മറ്റു  നഷ്ടപരിഹാരങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനും മയ്യില്‍ കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി.   വെള്ളം കെട്ടി നില്‍ക്കുന്നിടത്തെ കൃഷികളും നശിച്ചതായാണ് വിലയിരുത്തല്‍. കൃഷി ഓഫീസര്‍ ജിതിന്‍ഷാജു, അസി.കൃഷി ഓഫിസര്‍ ടി.വി. അഖില്‍, കൃഷി അസിസ്റ്റന്റ് സി. ബിനോജ് തുടങ്ങിയവരുടെ സംഘമാണ് സ്ഥലത്തെത്തി കൃഷി നാശം വിലയിരുത്തിയത്.കുറ്റിയില്‍ മോഹനന്‍,കെ.അബ്ദുള്‍ റഹിമാന്‍, പി.വി.മുഹമ്മദ്, കെ.പി.മുബീന തുടങ്ങിയ നിരവധി കര്‍ഷകരുടെ കൃഷിയും നശിച്ചിട്ടുണ്ട്.  വിള നാശം സംഭവിച്ച കര്‍ഷകര്‍ക്കായി ഇന്‍ഷൂറന്‍സ് പദ്ധതികളെ കുറിച്ച് വിശദീകരണവും നല്‍കി.

 വിളനാശം സംഭവിച്ചാല്‍ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ  ധനസഹായ നിരക്കുകള്‍
                            സംസ്ഥാന
  ഇനം                  പ്രതികരണ നിധി
മരച്ചീനി (ഹെക്ടര്‍)                8500
പച്ചക്കറി  (ഹെക്ടര്‍)              8500
കമുക് (ഫലമുള്ളത്-ഒന്നിന്)    300
വാഴ (കുലച്ചത് ഒന്നിന്)          100
കായ്ഫലമുള്ള തെങ്ങ് ഒന്നിന്   700
കശുമാവ് (ഫലമുള്ളത് ഒന്നിന്) 150

വിളനാസം രജിസ്റ്റര്‍ ചെയ്തിട്ടും ചുക കിട്ടാറില്ല

 കഴിഞ്ഞ വര്‍ഷം വിളനാശത്തിന് ഇന്‍ഷൂര്‍ ചെയ്തിട്ടും  തുക ലഭിച്ചിട്ടില്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തില്‍ നിന്നും തുക ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒന്നും ലഭിക്കാറില്ല.

കെ.അബ്ദുള്‍റഹിമാൻ കോറ ളായി




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്