സമഗ്ര ശിക്ഷാ കേരളയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് കെ എസ് ടി എയുടെ നേതൃത്വത്തിൽ സബ്ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയ സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് സബ്ജില്ലാതല പ്രതിഷേധ കൂട്ടായ്മ മയ്യിൽ തളിപ്പറമ്പ് സൗത്ത് ബിആർസിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെപി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബികെ വിജേഷ് അധ്യക്ഷത വഹിച്ചു.വജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പിപി സുരേഷ് ബാബു, കെകെ വിനോദ് കുമാർ, എംവി നാരായണൻ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ടി രാജേഷ് സ്വാഗതവും ട്രഷറർ കെകെ പ്രസാദ് നന്ദിയും പറഞ്ഞു.
Post a Comment