ഒളിബിക്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ സമാപനവുംഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ജില്ലാ ഒളിബിക്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.കെ.ജഗന്നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ഒളിബിക്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ സമാപനവുംഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടത്തി.ജില്ലാ ഒളിബിക്‌സ് അസ്സോസിയേഷന്‍, പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സി.ആര്‍.സി. മയ്യില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി നടത്തിയത്.സി.ആര്‍.സി. ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ ഒളിബിക്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.കെ.ജഗന്നാഥന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. മയ്യില്‍ എസ്.ഐ. പി.ജെ.ജിമ്മി വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി. പി.സി.ഷനില്‍, ബാബു പണ്ണേരി എന്നിവര്‍ സംസാരിച്ചു.
റിപ്പോർട്ടർ:
എം.കെ.ഹരിദാസൻ
Post a Comment