Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

  ഹൈസ്‌കൂളിനു മുന്നിലെ ഓവുചാലിന് സ്ലാബില്ല.വിദ്യാര്‍ഥികള്‍ക്ക് ഭീഷണി.
പടം. 3hari60 ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നിലെ സ്ലാബിടാത്ത ഓവുചാല്‍.
 ചട്ടുകപ്പാറ:   നിരവധി വിദ്യാര്‍ഥികള്‍ നിത്യവും കടന്നു പോകുന്ന സ്‌കൂള്‍ ഗേറ്റിനു സമീപത്തെ സ്ലാബിടാത്ത ഓവുചാല്‍ ഭീഷണിയാകുന്നു. കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നിലാണിത്.  അഞ്ച് വര്‍ഷം മുമ്പ് നടന്ന റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഓടകള്‍ നിര്‍മിച്ചത്. എന്നാല്‍ സ്‌കൂളിനു മുന്നിലെ പ്രവേശന കവാടത്തിനു സമീപം  പല ഭാഗങ്ങളിലും സ്ലാബിട്ട് മൂടിയിട്ടില്ല.  അപകടഭീഷണിയുള്ളതിനാല്‍ പി.ടി.എ.യും നാട്ടുകാരും  അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്