ചട്ടുകപ്പാറ: പൊതുവിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ ചട്ടുകപാറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രവേശനോൽസവും നടന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ പദ്ധതി ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഇ.സി. വിനോദ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എ.വി. ജയരാജൻ, പ്രഥമാധ്യാപകൻ എം.സി. ശശീന്ദ്രൻ എ, തളിപ്പറമ്പ സൗത്ത് ബിപിസി എം.വി.നാരായണൻ, മദർ പിടിഎ പ്രസിഡന്റ് ശ്രീലിഷ എന്നിവർ സെന്റർ കോർഡിനേറ്റർ ടി.രേഖ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Post a Comment