Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അന്തരാഷ്ട്ര യോഗ ദിനാചരണം നടത്തി

അന്തരാഷ്ട്ര യോഗ ദിനാചരണം നടത്തി

കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗ സപ്താഹികളുടെ സമാപന സംഗമം അലവിൽ അഗസ്ത്യാശ്രമത്തിൽ നടന്നു. രാവിലെ നടന്ന യോഗ പ്രദർശനത്തിൽ അഗസ്ത്യ യോഗ കളരി സംഘത്തിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രശാന്ത് അഗസ്ത്യ അദ്ധ്യക്ഷത വഹിച്ച സംഗമം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

ശ്രീ രമേശ് ഗുരുജി സ്മാരക കർമ്മജ്യോതി പുരസ്കാരം സാംസ്കാരിക, സാഹിത്യ, ആദ്ധ്യാത്മിക മേഖലയിലെ സമഗ്രസംഭാവനക്ക് എഴുത്തുകാരനും പ്രഭാഷകനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് ആശാ രമേശും ഷബിൻ കുമാറും (നെഫ്രോളജിസ്റ്റ്, ബേബീ മെമ്മോറിയൽ ഹോസ്പ്പിറ്റൽ ) ചേർന്ന് സമ്മാനിച്ചു. വേദിയിൽ വച്ച് ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ അമൽ കാനത്തൂർ, കളരിപ്പയറ്റിൽ ദേശീയ തലത്തിലും ,സംസ്ഥാന തലത്തിലും ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളയും, എസ് എസ് എൽ സി ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു. വത്സൻ കല്യാട് സ്വാഗതവും, യോഗാചാര്യ ഇ രമേശ് നന്ദിയും പറഞ്ഞു.

ഫോട്ടോ:പ്രഥമ രമേഷ് ഗുരുജി സ്മാരക കർമ്മജ്യോതി പുരസ്കാരം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് ആശ രമേശ് നൽകി ആദരിക്കുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്