കാട് മൂടിയ സ്വകാര്യ വ്യക്തികളുടെ സ്ഥലം വൃത്തിയാക്കണം
.മയ്യില്‍: മനുഷ്യ -വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം വൃത്തിയാക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ്. മയ്യില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുള്ള കാട് മൂടിയ പറമ്പുകള്‍, വയല്‍ പ്രദേശം, എസ്റ്റേറ്റുകള്‍ എന്നിവിടങ്ങള്‍ ഉടമ തന്നെ വെട്ടിത്തെളിക്കാനാണ് നിര്‍ദ്ധേശം പുറപ്പെടുവിച്ചത്. അപകട സാധ്യത കുറക്കുന്നത് ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ക്കു പുറമെ സ്വകാര്യ വ്യക്തികളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നുള്ളതിനാലാണ് നിര്‍ദ്ധേശം നല്‍കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത പറഞ്ഞു.
MK Haridasan--

Post a Comment