കണ്ടക്കൈ എഎൽ പി സ്കൂളിൽ നടപ്പിലാക്കി പുസ്തക തൊട്ടിലിന്റെഉദ്ഘാടനംതളിപ്പറമ്പ് സൗത്ത് ബി. പി. സി. എം.വി നാരായണൻ ചേടിച്ചേരി നിർവഹിക്കുന്നു.
മയ്യിൽ:വായനയുടെ ലോകത്ത് ലഹരിയാകാൻ സ്കൂളിൽ പുസ്തകത്തൊട്ടിൽ ഒരുക്കി വിദ്യാർഥികൾ. കണ്ടക്കൈ എ.എൽ. പി സ്കൂളിലാണ് സ്കൂൾ ലൈബ്രറി വിപുലീകരത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പുസ്തകത്തൊട്ടിൽ ഒരുക്കി പുസ്തകങ്ങൾ സംഭാവന ചെയ്തത്. അയൽപക്കവീടു കളിൽനിന്നുൾപ്പെടെ പുസ്തകങ്ങൾ ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ശേ ശേഖരിച്ചത് 250ൽ അധികം പുസ്തകങ്ങൾ.ഇവ ക്ലാസ് ലൈബ്രറികളിലേക്കുകൂടി പ്രയോജനപ്പെടുത്തി ഉച്ചവായനയും സായാഹ്നവായനയും മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനംതളിപ്പറമ്പ് സൗത്ത് ബി. പി. സി. എം.വി നാരായണൻ ചേടിച്ചേരി നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി. പി ഷിബു അധ്യക്ഷത വഹിച്ചു.. പ്രഥമാധ്യാപകൻ സി. വിനോദ്, എസ് ആർ ജി കൺവീനർ വി .മിനി തുടങ്ങിയവർ സംസാരിച്ചു.
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ.
Post a Comment