കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന അഹ്‌സാസിന്റെ നേതൃത്വത്തില്‍ സമസ്ത കേരളം ജംഇയത്തുല്‍ ഉലമയുടെയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടേയും സ്ഥാപക ദിനങ്ങള്‍ ആചരിച്ചു. ജ്ഞാന പൈതൃകം വിരുന്നൊരുക്കിയ “തറവാട“ എന്ന ശിര്‍ഷകത്തില്‍ നടത്തിയ പരിപാടിയില്‍ രണ്ട പാനല്‍ ഡിസ്ക്കഷനുകളും അരങ്ങേറി. സമസ്തംനൂറ്റാണ്ടിന്‍ അലകള്‍ തീരമണിയുമ്പോള്‍ എന്ന സെഷനില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, നാസര്‍ ഫൈസി കൂടത്തായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ എന്നിവരും, ദാറുല്‍ ഹുദാം; വഴി തെളിച്ച നാല് പതിറ്റാണ്ടുകള്‍ എന്ന സെഷനില്‍ റഷീദ് ഹുദവി ഏലംകുളം, ജാബിര്‍ ഹുദവി എന്നിവരും പാനലിസ്റ്റുകളായി. ഡോ.ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി മോഡറേഷന്‍ നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ കെ എന്‍ മുസ്തഫ, ഖാലിദ്, അബൂബക്കര്‍, മായിന്‍, മുസ്തഫ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു
Post a Comment