മയ്യില്‍: പ്രഭാതം മുതല്‍ പ്രദോഷം വരെ പരിസരം വൃത്തിയാക്കുന്ന നല്ലപാഠം ആരെയും പറഞ്ഞു പഠിപ്പിക്കാതെസ്വജീവിതം കൊണ്ട് പകര്‍ന്ന കുറ്റിയാട്ടൂര്‍ പൊറോളത്തെ ചിരുത മുത്തശ്ശി ഓര്‍മയായി. കുറച്ചു നാള്‍ മുമ്പ് വരെ കാര്യാം പറമ്പ് - പൊറോളം റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിനോദന്‍ പീടികക്ക് സമീപമെത്തിയാല്‍ ഇതനുഭവിക്കാനാകുമായിരുന്നു. കയ്യില്‍ ചൂലുമായി കണ്ണടയുടെ സഹായത്താല്‍ അതീവ ശ്രദ്ധയോടെ
ശുചീകരണം നടത്തുന്ന മുത്തശ്ശിയെ കുറിച്ച് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. മഴക്കാലമെത്തിയാല്‍ പ്രദേശത്തെ അനാവശ്യമായ ചെടികളും പുല്ലുകളും നീക്കലായിരുന്നു പ്രധാനം. തട്ടില്‍ ചിരുതയുടെ വര്‍ഷങ്ങളുടെ പഴക്കമുള്ള ശുചിത്വ പാഠം പകരാന്‍ ഇനിയാരുമില്ല. വന്‍മരങ്ങള്‍ക്ക് വേനല്‍ക്കാല സംരക്ഷണം നല്‍കാനും അടിച്ചു കൂട്ടിയ കരിയിലയും മറ്റും ഉപയോഗിക്കുമായിരുന്നു.
തന്റെ കർത്തവ്യത്തിനിടെ പരിചയക്കാരെ കണ്ടാൽ കുശലാന്വേഷണം നടത്തി സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന നാടിന്റെ ചിരുതേടത്തിയെ അവസാനമായി ഒരുനോക്കു കാണാൻ നിരവധി പേരാണ് മകൻ തട്ടിൽ നാരായണന്റെ വീട്ടിലെത്തിയത്.
എം.കെ. ഹരിദാസൻ മാസ്റർ
Post a Comment