ആദര സദസ്സ് സംഘടിപ്പിച്ചു
മയ്യില്‍: വള്ളിയോട്ട് വയല്‍ ജയകേരള വായനശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത 71 പ്രാദേശിക കലാകാരന്‍മാര്‍ക്ക് ആദരം നടത്തി. നാടക പ്രവര്‍ത്തകന്‍ നാദം മുരളി ഉദ്ഘാടനം ചെയ്തു. വി.വി.കെ. സ്മാരക കലാസമിതി പ്രസിഡന്റ് ഇടൂഴി വിവേക് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.വി.ഓമന, വായനശാല സെക്രട്ടറി ഇ.പി.രാജന്‍, ഡോ. കെ.രാജഗോപാലന്‍, കെ.പി.നാരായണന്‍, കലാ സമിതി സെക്രട്ടറി വി.വി.അജീന്ദ്രന്‍, സി.വി.വിജയശ്രീ എന്നിവര്‍ സംസാരിച്ചു.
Post a Comment