Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുഞ്ഞോമനകൾക്ക് ഇനി കുഞ്ഞി മെത്തയിൽ വിശ്രമിക്കാം: കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്‌നേഹ കിടക്കൾ

കുഞ്ഞോമനകൾക്ക് ഇനി കുഞ്ഞി മെത്തയിൽ വിശ്രമിക്കാം: കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്‌നേഹ കിടക്കൾ

കല്യാശ്ശേരി മണ്ഡലത്തിലെ അംഗൻവാടി കുട്ടികൾക്കുള്ള സ്നേഹകിടക്കകളുടെ വിതരണോദ്‌ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിക്കുന്നു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. എരിപുരം, അടുത്തില വെസ്റ്റ് അംഗൻവാടി കുട്ടികൾക്ക് കിടക്കകൾ നൽകിയാണ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചത്. 
എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. 
മണ്ഡലത്തിലെ 229 അംഗൻവാടികൾക്ക്  എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ചെറിയ 656 മെത്തകൾ വാങ്ങിയത്.  കയർഫെഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധരൻ (ചെറുതാഴം), ടി ടി ബാലകൃഷ്ണൻ ( കല്ല്യാശ്ശേരി), ടി നിഷ (ചെറുകുന്ന്), എ പ്രാർഥന (കുഞ്ഞിമംഗലം), വൈസ് പ്രസിണ്ടന്റ്  ഗഫൂർ മാട്ടൂൽ, കണ്ണപുരം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൻ വിനീത വി, ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം ജസീർ അഹമ്മദ്, ഐസിഡിഎസ് ജില്ലാ പോഗ്രാം ഓഫീസർ ബിന്ദു സി എ,  കയർഫെഡ് അംഗം കെ ഭാർഗവൻ, അംഗൻവാടി വർക്കേസ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ സെക്രട്ടറി കെവി ഓമന, സിഡിപി ഒ മാരായ ലത പി, നിർമല കെ, രേണുക പാറയിൽ, ലതിക പി വി എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്