മയ്യില്‍: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ സംഗീത ദിനാഘോഷവും യോഗ ദിനാചരണവും നടത്തി. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി.നാരായണന്‍ ചേടിച്ചേരി ഉദ്ഘാടനം ചെയ്തു. സംഗീത ധ്യാനം, യോഗ ക്ലാസ്സ്, കോല്‍ക്കളി, നാടന്‍ പാട്ടുകളുടെ അവതരണം എന്നിവ നടന്നു.കെ.വികാസ്, വി.കെ. വവസന്തകുമാരി സി.കെ.രേഷ്മ, എ.വി.അഞ്ജന,എം.പി. നഫീറ, വി.സൗമ്യ, അശ്വതി വാടി, എ.ഷൈജ, എം.ധന്യ, ശില്പ പുരുഷേത്തമന്‍, പി.ശരണ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment