![]() |
മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1993-94 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ സംഗമം സിനിമാതാരം ശിവദാസം മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1993-94 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ സംഗമം നെല്ലിമരത്തണലില്‍ സംഘടിപ്പിച്ചു. സിനിമാതാരം ശിവദാസ് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഷൈജു മൂത്തട്ടി അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍ അനുമോദിച്ചു. പി.പി.പ്രശാന്തന്‍,എസ്. രാജേഷ്, ടി.വി. ബിജുകുമാര്‍, രാജേഷ് മലപ്പട്ടം, പി.പി. ഷിബു, കെ.കെ. ബീന തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.പി.പ്രശാന്തന്‍( ചെയ) സജീത മയ്യില്‍( വൈസ്. ചെയ) എസ്. രാജേഷ്( കണ്‍) രാജേശ്വരി( ജോ. കണ്‍) ഇ.കെ. ഷിബു( ഖജ)
Post a Comment