ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ മയ്യിൽ യംങ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ട് ചാലാണ് മത്സരം സംഘടിപ്പിച്ചത്. ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ല സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. മയ്യിൽ ലയൺസ് ക്ലബ്ബ് ട്രഷറർ സി.കെ പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.
അത്യന്തം വാശിയേറിയ മത്സരത്തിൽ യങ്സ്റ്റാർ കവിളിയോട്ട് ചാൽ സ്ട്രക്കേർസ് മയ്യിലിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി .മികച്ച കളിക്കാരനായി സ്ട്രക്കേർസ് മയ്യിലിൻ്റെ പി. പി അശ്വന്തിനെ തിരഞ്ഞെടുത്തു. കെ.പി മനോഹരൻ, ഉദയൻ ഇടച്ചേരി, വി.വി വേണുഗോപാലൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കെ സന്തോഷ് സ്വാഗതവും കെ.പി രാജീവൻ നന്ദിയും പറഞ്ഞു.
Post a Comment