ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയന്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. മേൽശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരി, എ.വി.നാരായണൻ, എ.വി.ഗോവിന്ദൻ ,കെ.എം.സജീവ്, എൻ.വി. പ്രസാദ്, കെ.വി. നിഷ, ടി.എ. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം ഒരു ചടങ്ങാകാതെ നടുന്ന തൈകളെ സംരക്ഷിച്ച് വളർത്തുന്നതിൽ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിനെ മാതൃകയാക്കാവുന്നതാണെന്നും മൈതാനത്ത് വളർന്നു വരുന്ന തൈകൾ കാണുന്നത് ഏതോരു പരിസ്ഥിതിസ്നേഹിക്കും സന്തോഷദൃശ്യങ്ങളാണെന്നും അമൂല്യങ്ങളായ വൃക്ഷത്തൈകൾ കൂടുതൽ നട്ടുവളർത്തി നമ്മുടെ പരിസ്ഥിതിക്ക് മുതൽ കൂട്ടാക്കണമെന്നും കെ.രമേശൻ പറഞ്ഞു.
Post a Comment