Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പരിമിതികളുടെ പ്രതീകമായി പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ മയ്യില്‍ ഗവ.ഹോസ്റ്റല്‍. വിദ്യാര്‍ഥിനികള്‍ മുന്നിലൊന്നായി കുറഞ്ഞു

പരിമിതികളുടെ പ്രതീകമായി പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ മയ്യില്‍ ഗവ.ഹോസ്റ്റല്‍. വിദ്യാര്‍ഥിനികള്‍ മുന്നിലൊന്നായി കുറഞ്ഞു

 
പരിമിതികളുടെ പ്രതീകമായി പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഗവ.ഹോസ്റ്റല്‍.
വിദ്യാര്‍ഥിനികള്‍ മുന്നിലൊന്നായി കുറഞ്ഞു
 ജീവനക്കാരുടെ ആവശ്യങ്ങള്‍ തിരിഞ്ഞു നോക്കാതെ അധികൃതര്‍

എം.കെ.ഹരിദാസന്‍




മയ്യില്‍:    പട്ടിക വര്‍ഗ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ പരിമിതികള്‍ മാത്രം.വര്‍ഷങ്ങളായി ഇവര്‍ക്ക് കുടിക്കാനും കുളിക്കാനും ലഭിക്കുന്നത് ശുദ്ധീകരിക്കാത്ത കുഴല്‍കിണറിലെ ഇരുമ്പു കലര്‍ന്ന വെള്ളം.സുരക്ഷക്കായി നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്നിട്ട് നാല് വര്‍ഷമായിട്ടും നന്നാക്കാതെ കിടക്കുകയാണ്. 2012 ല്‍ തുടങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തില്‍ യാതൊരു അറ്റകുറ്റ പ്രവൃത്തിയും നടന്നിട്ടില്ലെന്നാണറിയുന്നത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പൂപ്പലും അഴുക്കും നിറഞ്ഞ് വൃത്തികെട്ട നാറ്റം നിറഞ്ഞിരിക്കയാണ്. ചുവരുകളെല്ലാം വൃത്തികേടായ നിലയിലും കക്കൂസ് മുറികള്‍ മലിനമായ നിലയിലുമാണുള്ളത്.  ഹോസ്റ്റല്‍ പറമ്പു നിറയെ കാട്മൂടിയ നിലയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറകളും പഴയ കട്ടിലുകളിലും വിദ്യാര്‍ഥിനികള്‍ സങ്കടം ഉള്ളിലൊതുക്കി കഴിയുകയാണിവിടെ. ബെഡ്‌റൂമുകളുടെ ജനാലകളുടെ ചില്ലുകള്‍ പലതും തകര്‍ന്നിട്ടാണുള്ളത്.  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് ഇവിടെയുള്ളത്.
നിലവില്‍34 വിദ്യാര്‍ഥിനികള്‍ മാത്രം
 മയ്യില്‍ കേന്ത്രീകരിച്ച് 2012 ല്‍ തുടങ്ങിയ സര്‍ക്കാര്‍ പട്ടിക വര്‍ഗ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 80 പേര്‍ക്കായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. ഇതര ജില്ലകളില്‍ നിന്നും ഇവിടെ പ്രവേശനം നേടി കുട്ടികളെത്തിയിരുന്നു. അഞ്ച് മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സ് വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സൗകര്യങ്ങള്‍ പിന്നീട് കുറഞ്ഞു വരികയും പ്രവേശനം നേടുന്നവരുടെ എണ്ണം കുത്തനെ കുറയുകയുമായിരുന്നു. നിലവില്‍ 34 പേര്‍ മാത്രമാണ് ഇവിടെ കഴിയുന്നത്. വാര്‍ഡന്‍, ട്യൂട്ടര്‍, കുക്ക്, ആയ, വാച്മാന്‍മാര്‍ ഉള്‍പ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്.




ഫണ്ടില്ലെന്ന മറുപടി മാത്രം

 വിദ്യാര്‍ഥിനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി  പട്ടികവര്‍ഗ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും ഫണ്ടില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചിക്കുന്നത്.
ടി.കെ. ഷാജി,
ഹോസ്റ്റല്‍ വാര്‍ഡന്‍, ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍, മയ്യില്‍.

 വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണം.

സര്‍ക്കാര്‍ പട്ടികവര്‍ഗ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ കഴിയുന്ന മുറികളും പരിസരവും ശുചിത്വവും സുരക്ഷയുള്ളതുമാക്കണം. പ്രശ്‌നങ്ങളെകുറിച്ച്  കുട്ടികള്‍ പരാതികള്‍ അറിയിച്ചിട്ടുണ്ട്.

മനോജ് മണ്ണേരി,
പ്രഥമാധ്യാപകന്‍,
ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. മയ്യില്‍.


0/Post a Comment/Comments