Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ LSS, USS, SSLC, +2, NEET തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ K. P. ചന്ദ്രന്റെ അധ്യക്ഷതയിൽ  കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി P. K. വിജയൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കട്ടോളി സാംസ്കാരിക വേദി പ്രസിഡണ്ട് മനീഷ്. A. P, നവകേരള വായനശാല വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ  തുടങ്ങിയവർ അനുമോദന പരിപാടിക്ക് ആശംസ നേർന്നു. വായനശാല സെക്രട്ടറി M. C. വിനത സ്വാഗതവും ജോയിൻ സെക്രട്ടറി K. K. പ്രസന്ന നന്ദിയും  പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്