ആദ്യ സ്കൂൾ ദിനത്തിലെ കുരുന്നുകളുടെ ആഹ്ലാദങ്ങളും പരിഭ്രമങ്ങളും ഒപ്പിയെടുത്ത് കടലാസിൽ രേഖാചിത്രങ്ങളാക്കി കാരിക്കേച്ചറിസ്റ്റ് ഗിരീഷ് മക്രേരി പകർത്തുന്നു.
കൊളച്ചേരി :ആദ്യ സ്കൂൾ ദിനത്തിലെ കുരുന്നുകളുടെ ആഹ്ലാദങ്ങളും പരിഭ്രമങ്ങളും ഒപ്പിയെടുത്ത് കാരിക്കേച്ചറിസ്റ്റ ഗിരീഷ് മക്രേരി കടലാസിൽ രേഖാചിത്രങ്ങളാക്കി തീർത്തപ്പോൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി. കൊളച്ചേരി ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലാണ് പ്രവേശനോത്സവ വേറിട്ടഅനുഭവമായത്. ഒന്നാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടിയ ഇരുപതോളം കുട്ടികളെ അദ്ദേഹം തൻ്റെ കൈവിരലുകളാൽ പകർത്തി. തങ്ങൾ കടലാസിൽ ജീവൻ തുടിക്കുന്ന പ്രതിരൂപങ്ങളായി മാറുന്നത് കുട്ടികൾ അദ്ഭുതത്തോടെയാണ് നോക്കി നിന്നത്... സ്കൂളിൽ പുതുതായി നിർമ്മിച്ച പ്ലേ സ്റ്റേഷൻ മാനേജർ കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി. സുമിത്രൻ അധ്യക്ഷത വഹിച്ചു. പി.പി. കുഞ്ഞിരാമൻ സൗജന്യ സ്കൂൾ ബാഗ് വിതരണവും എം.വി.കുഞ്ഞിരാമൻ പാഠപുസ്തകവിതരണവും നിർവഹിച്ചു. നമിതാ പ്രദോഷ് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. കെ. രാമകൃഷ്ണൻ മാസ്റ്റർ, കെ.വി.ശങ്കരൻ, പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻടി.സുബ്രഹ്മണ്യൻ, പി.പി. നാരായണൻ,റോഷിന.ടി.പി,രേഷ്മ.വിവി, ഷാഹിന ഒ.പി, കെ.രമ്യ ,അമൽ സി വി തുടങ്ങിയവർ സംസാരിച്ചു.
Post a Comment