Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള പ്രവാസി സംഘം നാറാത്ത് വില്ലേജ് സമ്മേളനം ജൂലൈ 6ന് നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ

കേരള പ്രവാസി സംഘം നാറാത്ത് വില്ലേജ് സമ്മേളനം ജൂലൈ 6ന് നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ

കേരള പ്രവാസി സംഘം നാറാത്ത് വില്ലേജ് സമ്മേളനം 2025 ജൂലൈ 6 ഞായറാഴ്ച രാവിലെ 9:30ന് നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടക്കും. 
ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ ദിനേശൻ സ്വാഗതം പറയും. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം പി പി രാജൻ ഉദ്ഘാടനം നിർവഹിക്കും. നാറാത്ത് വില്ലേജ് കേരള പ്രവാസി സംഘം സെക്രട്ടറി റിപ്പോർട്ടും, പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി സംഘടന റിപ്പോർട്ടും അവതരിപ്പിക്കും.
മയ്യിൽ ഏരിയാ പ്രവാസി സംഘം വൈസ് പ്രസിഡണ്ട് പ്രകാശൻ സി ട്രഷറർ മനോജ് എം എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. പ്രവാസി സംഘം നാറാത്ത് വില്ലേജ് കമ്മിറ്റി കെ സനൽ നന്ദിയും പ്രകാശിപ്പിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്