![]() |
മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് സി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ഉച്ചഭക്ഷണത്തോടൊപ്പം സ്വാദിഷ്ഠമായ കോഴിക്കറിയും ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് കുശാല്‍. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ ഉച്ചഭക്ഷണത്തിനര്‍ഹരായ 2450 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. പി.ടി.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതി പ്രസിഡന്റ് സി. പത്മാഭന്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരി, സ്റ്റാഫ് സെക്രട്ടറി കെ.സി. സുനില്‍,കെ.സി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ധേശത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമായത്.
Post a Comment